ആലപ്പുഴ: വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകി ഏഴ് വയസ്സുകാരൻ റയാനും, നാലു വയസ്സുകാരൻ ധ്യാനും. ഇവരുടെ രണ്ട് സമ്പാദ്യ കുടുക്കകളും ധ്യാൻ അച്ഛനോടൊപ്പം എം എൽ എ ഓഫീസിലെത്തി യു പ്രതിഭ എം എൽ എ യ്ക്ക് കൈമാറി. കായംകുളം എരുവ കിഴക്ക് പണയിൽ കിഴക്കതിൽ അയിപ്പ്, രാജി ദമ്പതികളുടെ മക്കളാണ് ഇവർ. അച്ഛന്റെ ഏതൻ ഗാർഡൻ നഴ്സറിയിൽ ചെടികളുടെ പരിപാലനത്തിന് സഹായത്തിനെത്തുമ്പോൾ പ്രോത്സാഹനമായി അഛൻ നൽകുന്ന നാണയതുട്ടുകളാണ് കുടുക്കയിൽ സൂക്ഷിച്ചിരുന്നത്.