949 പേർക്ക് രോഗമുക്തി

-ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.80 %

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച(ജൂൺ 5) 1212 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 949 പേർ രോഗമുക്തരായി. 10.80 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗബാധിതരിൽ ഏഴു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. 1200 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അഞ്ചു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 1,63,203 പേർ രോഗമുക്തരായി. 16,184 പേർ ചികിത്സയിലുണ്ട്.

പി.ആർ/എ.എൽ.പി/1596)

കൊറോണ- ജില്ലയിലെ വിവരങ്ങൾ 2021 ജൂൺ 5

വൈറസ് ബാധിച്ച് കോവിഡ് ആശുപത്രികളിൽ ചികിത്സയിലുള്ളവർ -343

വൈറസ്ബാധിച്ച് സി.എഫ്.എൽ.റ്റി.സി.കളിൽ ചികിത്സയിലുള്ളവർ- 2010

വൈറസ് ബാധിച്ച് വീടുകളിൽ ഐസൊലേഷനിലുള്ളവർ- 12186

ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ- 203

നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ- 4851

നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടവർ-2533

നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ- 45805

പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ- 11221