ജൂൺ 7 മുതൽ സംസ്ഥാനത്ത് ആരംഭിക്കുന്ന എസ്എസ്എൽസി/ ഹയർസെക്കന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയത്തിന് പോകുന്ന അധ്യാപകർക്ക് കെഎസ്ആർടിസി സ്‌പെഷ്യൽ സർവ്വീസ് നടത്തും. ഇതിനായി സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽ നിന്നും സ്‌പെഷ്യൽ സർവ്വീസ് നടത്താൻ നിർദ്ദേശം നൽകിയതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ മൂല്യനിർണ്ണയ ക്യാമ്പുകളിൽ പങ്കെടുക്കുന്ന അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും യാത്രാ സൗകര്യമൊരുക്കാനാണ് കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവ്വീസ് നടത്തുന്നത്. യാത്രാ സൗകര്യം ആവശ്യമുള്ള അധ്യാപകരും ജീവനക്കാരും തൊട്ടടുത്ത കെ.എസ്.ആർ.ടി.സി ഡിപ്പോയുമായി അടിയന്തരമായി ബന്ധപ്പെടേണ്ടതാണ്. എസ്.എസ്.എൽ.സി മൂല്യനിർണ്ണയം ജൂൺ 24 വരെയാണ് നടക്കുക.
