കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ സ്വലാത്ത് നഗര്‍ മഅദിന്‍ അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന ഉപകേന്ദ്രത്തിലേക്ക് സൗജന്യ പി.എസ്.സി പരിശീലനത്തിനും മറ്റു മത്സര പരീക്ഷകള്‍ക്കുമുള്ള പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

പി.എസ്.സി, യു.പി.എസ്.സി, ബാങ്കിങ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ന്യൂനപക്ഷ വിഭാഗത്തിനു പുറമേ 20 ശതമാനം സീറ്റുകള്‍ ഒ.ബി.സി വിഭാഗത്തിനും ലഭിക്കും. യോഗ്യരായവര്‍ 2021 ജൂണ്‍ 16 ന് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ നല്‍കണം. യോഗ്യത പരീക്ഷകളുടെ മാര്‍ക്കിന്റെയും ഓണ്‍ലൈന്‍ അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷാ ഫോം ഗൂഗിള്‍ ഫോം വഴി ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ pscadmission@gmail.com എന്ന ഇമെയില്‍ വിലാസത്തിലും 7025886699, 9995950868 എന്നീ നമ്പറുകളിലും ലഭ്യമാണ്.