കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം, കോഴിക്കോട് മേഖലാ ഓഫീസുകളിൽ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറുടെ തസ്തികകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ്-I (റിവൈസ്ഡ് 50200-105300) റാങ്കിൽ കുറയാത്ത തസ്തികയിൽ ജോലി ചെയ്യുന്ന തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥർ, വിവിധ സർക്കാർ വകുപ്പുകളിലെ സമാന ശമ്പള സ്‌കെയിലിൽ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ എന്നിവർക്ക് അപേക്ഷിക്കാം.