തൃശ്ശൂർ: ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കടവല്ലൂർ ഗ്രാമ പഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ പഞ്ചായത്തിൻ്റെ തനതു ഫണ്ടുപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകൾ ജൂൺ 20 ന് തെളിയും.
പഞ്ചായത്തിലെ പ്രധാനപ്പെട്ട ഇടങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. പത്ത് ലൈറ്റ് സ്ഥാപിക്കാൻ ഏഴു ലക്ഷം രൂപയാണ് ചെലവ്.
തിപ്പലശ്ശേരി ഭാഗത്ത് 2, ആലിൻതൈ, ഒറ്റപ്പിലാവ്, പുതിയഞ്ചേരികാവ്, വട്ടമാവ്, കടവല്ലൂർ ഭാഗത്ത് 3, വില്ലന്നൂർ എന്നിവിടങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. പ്രദേശങ്ങളിലെ നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ഇതെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ഐ രാജേന്ദ്രൻ അറിയിച്ചു.