തൃശൂർ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ജില്ലയിലുടനീളം കോവിഡാനന്തര ചികിൽസാകേന്ദ്രങ്ങൾ
ആരംഭിക്കുന്നതിന്റെ ഭാഗമായി ചൊവ്വന്നൂർ ബ്ലോക്കുപഞ്ചായത്തിന് കീഴിലെ ഗ്രാമ പഞ്ചായത്തുകളിൽ ഹോമിയോപ്പതി ക്ലിനിക്കുകൾക്ക് തുടക്കം കുറിച്ചു.വേലൂർ, കടങ്ങോട്, കടവല്ലൂർ, കാട്ടകാമ്പാൽ തുടങ്ങിയ പഞ്ചായത്തുകളിൽ ക്ലിനിക്കുകൾ ആരംഭിച്ചു. ഈയാഴ്ചയോടെ ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തുകളിലും ഹോമിയോപ്പതി ക്ലിനിക്കുകളുടെ സേവനം ലഭ്യമാവും.കോവിഡ് രോഗത്തെ അതിജീവിച്ചവരിൽ
10 മുതൽ 15 ശതമാനം വരെ രോഗികൾക്ക് വിവിധ
രോഗലക്ഷണങ്ങൾ കാണുന്ന സാഹചര്യത്തിലാണ് പദ്ധതി. രോഗ ലക്ഷണങ്ങൾ ആഴ്ചകളോ മാസങ്ങളോ
നീണ്ടു നിൽക്കുന്നതായി കാണപ്പെടുന്നുവെന്ന പരിശോധനയുടെ അടിസ്ഥാനത്തിൽ പ്രാരംഭ ഘട്ടത്തിൽ തന്നെ ഹോമിയോപ്പതി ചികിത്സ
സ്വീകരിക്കുന്നതിലൂടെ രോഗകാഠിന്യം കുറയ്ക്കാനും അതിലൂടെ ചുരുങ്ങിയ സമയം കൊണ്ട്
രോഗമുക്തി നേടുന്നതിനും കഴിയുമെന്നും ഹോമിയോപ്പതി വിദഗ്ധർ പറയുന്നു. ആഴ്ചയിൽ രണ്ടു ദിവസമാണ് പഞ്ചായത്തുകളിലെ ഹോമിയോപ്പതി കേന്ദ്രത്തിൽ കോവിഡാനന്തര ചികിത്സയും മരുന്നുവിതരണവും നടക്കുന്നത്.