വടവന്നൂര്‍ ഗ്രാമ പഞ്ചായത്തില്‍ 25 ലക്ഷം ചെലവിട്ട് ജില്ലാ പഞ്ചായത്ത് നിര്‍മിച്ച മയമ്പള്ളം – മുസ്ലിം കോളനി റോഡ്, നവീകരിച്ച മലയമ്പള്ളം – കുറ്റിപ്പാടം റോഡ് എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. സുധാകരന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സൈരന്ധ്രി അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം കെ. സന്തോഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.രാജീവ്, പ്രമീള, പത്മാവതി, ജയന്തി, പ്രവീണ മഹേഷ്, സി. കൃഷ്ണന്‍, ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
