പാലക്കാട്‌: കുഴല്മന്ദം ബ്ലോക്ക് പഞ്ചായത്തിനു കീഴില് ആണ്കുട്ടികള്ക്കായുള്ള കോട്ടായി ഗവ. പ്രീ മെട്രിക് ഹോസ്റ്റലിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷിക്കാം. അഞ്ചു മുതല് 10 വരെ ക്ലാസ്സുകളില് പഠിക്കുന്ന പട്ടികജാതി വിഭാഗക്കാരായ വിദ്യാര്ത്ഥികള്ക്കാണ് അവസരം. ആകെ സീറ്റുകളുടെ 10 ശതമാനം സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മറ്റു സമുദായങ്ങളില് പെട്ടവര്ക്ക് സംവരണം ചെയ്തിട്ടുണ്ട്. അവര് വരുമാന സര്ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര് അറിയിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജാതി, ജനന തിയ്യതി, കഴിഞ്ഞ വര്ഷം വാര്ഷിക പരീക്ഷയ്ക്ക് ലഭിച്ച മാര്ക്ക് എന്നിവ ഹെഡ് മാസ്റ്ററെ കൊണ്ട് സാക്ഷ്യപ്പെടുത്തി ജൂണ് 21ന് വൈകിട്ട് അഞ്ചിനു മുന്പായി കുഴല്മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില് സമര്പ്പിക്കണം. അപേക്ഷ ഫോറവും കൂടുതല് വിവരങ്ങളും കുഴല്മന്ദം ബ്ലോക്ക് പഞ്ചായത്തിലുള്ള പട്ടികജാതി വികസന ഓഫീസില് നിന്നും ലഭിക്കും. ഫോണ്: 8547630127.