പാലക്കാട്‌: പൊതുമേഖലാ സ്ഥാപനമായ കെല്ട്രോണില് വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. പ്ലസ്ടു പാസായവര്ക്ക് ആറ് മാസം ദൈര്ഘ്യമുള്ള ഡി.സി.എ കോഴ്‌സിലേക്കും ഡിഗ്രി പാസായവര്ക്ക് ഒരുവര്ഷ പി.ജി.ഡി.സി.എ കോഴ്‌സിലേയ്ക്കും അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ളവര് യോഗ്യത സര്ട്ടിഫിക്കറ്റുകളുമായി പാലക്കാട് കെല്ട്രോണ് നോളേജ് സെന്ററില് നേരിട്ട് ഹാജരാകണം. കൂടുതല് വിവരങ്ങള്ക്ക് 0491 2504599, 9847412359 എന്നീ നമ്പറുകളില് ബന്ധപ്പെടാം.