കോട്ടയം: വായനാ പക്ഷാചരണത്തിന്‍റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. വായിച്ച പുസ്തകങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ വിവരിക്കുന്ന മൂന്ന് മിനിറ്റില്‍ കവിയാത്ത വീഡിയോകളാണ് പരിഗണിക്കുക.

വീഡിയോ prdktym@gmail.com എന്ന വിലാസത്തിലേക്കോ വീഡിയോ അടങ്ങുന്ന ഡിവിഡി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, കളക്ടറേറ്റ് കോട്ടയം -686002 എന്ന വിലാസത്തിലേക്കോ അയയ്ക്കാം. ഫോണ്‍-9496003220

വിദ്യാര്‍ഥിയുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, പഠിക്കുന്ന സ്‌കൂള്‍, ക്ലാസ് എന്നീ വിവരങ്ങളും മെയിലില്‍ ഉള്‍പ്പെടുത്തിയിരിക്കണം. ഡിവിഡിയാണ് അയയ്ക്കുന്നതെങ്കില്‍ ഈ വിവരങ്ങള്‍ എഴുതിയ കടലാസും ഒപ്പമുണ്ടായിരിക്കണം. അവസാന തീയതി- ജൂണ്‍ 22