തൃശ്ശൂർ:   ചേലക്കര ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. വാർഡിലെ 610 വീടുകളിലാണ് പച്ചക്കറി കിറ്റുകൾ നൽകിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റും എട്ടാം വാർഡ് മെമ്പറുമായ ഷെലീലിന്റെ നേതൃത്വത്തിലായിരുന്നു പച്ചക്കറി കിറ്റ് വിതരണം നടന്നത്. വാർഡ് അംഗങ്ങളും ആർ ആർ ടി അംഗങ്ങളും വിതരണത്തിൽ സഹകരിച്ചു.