കേരള മോട്ടോർ വാഹന വകുപ്പിലെ എല്ലാ ജീവനക്കാരെയും ഉൾപ്പെടുത്തി വാഹൻ സോഫ്റ്റ്‌വെയറിൽ രണ്ട് ദിവസത്തെ ഓൺലൈൻ ട്രെയിനിങ് സംഘടിപ്പിച്ചു. ഓൺലൈൻ പരിശീലന പരിപാടി അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ ഉദ്ഘാടനം ചെയ്തു. ആയിരത്തി മുന്നൂറിലധികം സർക്കാർ ജീവനക്കാരെ ഉൾപ്പെടുത്തിയാണ് പരിപാടി നടത്തിയത്.
കേരളത്തിൽ ആദ്യമായാണ് ഒരു ഗവണ്മെന്റ് ഡിപ്പാർമെന്റ് ജീവനക്കാരെ ഒന്നടങ്കം ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഒരു പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ ടി സി വിനീഷ്, റിട്ടേർഡ് ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ രാജീവ്‌ പുത്തലത്ത്, ജോയിന്റ് ടി സി ബി.മുരളീകൃഷ്ണൻ, റിട്ടയേർഡ് ഡി ടി സി പി എം. ഷാജി, വാഹൻ സ്റ്റേറ്റ് ടീം ലീഡറും തൃശൂർ ആർ. ടി ഓയുമായ ബിജു ജെയിംസ്, മോട്ടോർ വാഹന വകുപ്പിലെ ഡി ടി സിമാർ, ആർ ടി ഓമാർ, ജോയിന്റ് ആർ ടി ഓമാർ, മോട്ടോർ വെഹിക്കിൾസ്ഇ ൻസ്‌പെക്ടർമാർ, സീനിയർ സൂപ്രണ്ടുമാർ, ജൂനിയർ സൂപ്രണ്ടുമാർ, മറ്റു മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു.