പാലക്കാട്: മുതലമട, എരുത്തേമ്പതി, കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തുകളിലെ വിവിധ പട്ടികവര്ഗ കോളനികളില് എസ്.ടി. പ്രമോട്ടര്മാരായി പ്രവര്ത്തിക്കുന്നതിന് 10-ാം ക്ലാസ് യോഗ്യതയുള്ള പട്ടികവര്ഗ്ഗ യുവതി – യുവാക്കളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. അതത് പ്രദേശങ്ങളിലെ 25- 45 വയസ്സ് പ്രായമുള്ളവര് ബന്ധപ്പെട്ട രേഖകള് സഹിതം ജൂണ് 23 ന് രാവിലെ 11. 30 ന് കോവിഡ് മാനദണ്ഡം പാലിച്ച് ഹാജരാകണം.
കാഞ്ഞിരപ്പുഴ പഞ്ചായത്തിലുള്ളവര് പാലക്കാട് ട്രൈബല് എക്സ്റ്റന്ഷന് ഓഫീസിലും എരുത്തേമ്പതി പഞ്ചായത്തിലുള്ളവര് ചിറ്റൂര് ട്രൈബല് എക്സ്റ്റന്ഷന് ഓഫീസിലും മുതലമട പഞ്ചായത്തിലുള്ളവര് കൊല്ലങ്കോട് ട്രൈബല് എക്സ്റ്റന്ഷന് ഓഫീസിലും എത്തണമെന്ന് പട്ടികവര്ഗ വികസന ഓഫീസര് അറിയിച്ചു. യാത്രാബത്ത അനുവദിക്കില്ല. ഫോണ്– 0491- 2505383.