ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും രൂപീകരിച്ച എമർജൻസി റെസ്പോൺസ് ടീം അംഗങ്ങൾക്ക് ദുരന്തനിവാരണ അതോറിറ്റിയുടെയും കിലയുടെയും നേതൃത്വത്തിൽ പരിശീലനം നൽകുന്നു. ജൂൺ 25 രാവിലെ 9.30 മുതൽ ഓൺലൈനിലാണ് പരിശീലനം. മുന്നറിയിപ്പ്, രക്ഷാപ്രവർത്തന ഒഴിപ്പിക്കൽ, ഷെൽട്ടർ മാനേജ്മെന്റ്, പ്രഥമ ശുശ്രൂഷ ടീമുകളിൽ ഓരോ വിഭാഗത്തിലെയും പത്ത് പേർക്ക് വീതമാണ് പരിശീലനം. പ്രഥമശുശ്രൂഷ, മുന്നറിയിപ്പ് ടീമുകൾക്ക് രാവിലെയും രക്ഷാപ്രവർത്തന ഒഴിപ്പിക്കൽ, ഷെൽട്ടർ മാനേജ്മെന്റ് ടീമുകൾക്ക് ഉച്ച കഴിഞ്ഞുമാണ് പരിശീലനം. ദുരന്ത നിവാരണ അതോറിറ്റിയിലെയും കിലയിലെയും ഫാക്കൽറ്റി അംഗങ്ങൾ ക്ലാസെടുക്കും. ഫോൺ: 9447781182, 9746749604
