കോഴിക്കോട്: ഫിഷറീസ് വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് മത്സ്യബന്ധനം നടത്തിയാൽ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ബേപ്പൂര്‍ ഫിഷറീസ് അസി.ഡയറക്ടര്‍ അറിയിച്ചു.
അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധന രീതികള്‍ കണ്ടുപിടിക്കുന്നതിന്റെയും തടയുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതിന്റെയും ഭാഗമായി ബേപ്പൂര്‍ ഫിഷറീസ് അസി. ഡയറക്ടര്‍ കെ.എ.ലബീബ്, ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിങ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് ഗാര്‍ഡ് എ.കെ.അനീഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോട്ടപ്പള്ളി ഭാഗത്തു പട്രോളിങ് നടത്തി.
മത്സ്യക്കുഞ്ഞുങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തി അനധികൃത മത്സ്യബന്ധനത്തിനു മാഹി കനാലിനു കുറുകെ കെട്ടിയിരുന്ന വലകള്‍ പട്രോളിങ്ങിനിടെ നീക്കം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പട്രോളിങ് ശക്തമാക്കും.