കോഴിക്കോട്: ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ
3,208 കിടക്കകളിൽ 2,105 എണ്ണം ഒഴിവുണ്ട്. 175 ഐ.സി.യു കിടക്കകളും 58 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 709 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 719 കിടക്കകൾ, 74 ഐ.സി.യു, 38 വെന്റിലേറ്റർ, 405 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.
14 സി.എഫ്.എൽ.ടി.സികളിലായി 1,710 കിടക്കകളിൽ 1,398 എണ്ണം ബാക്കിയുണ്ട്. നാല് സി.എസ്.എൽ. ടി.സികളിലായി ആകെയുള്ള 630 കിടക്കകളിൽ 466 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 2,558 കിടക്കകളിൽ 2,075 എണ്ണം ഒഴിവുണ്ട്.