കോഴിക്കോട്:    കൊടുവള്ളി നഗരസഭയിൽ പുതിയ വാക്സിനേഷൻ സെന്‍റർ പ്രവർത്തനമാരംഭിച്ചു. കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍റർ ആസ്ഥാനമായിട്ടുള്ള വാക്സിനേഷൻ സെന്‍ററിന് പുറമെയാണിത്.

കൊടുവള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലാണ് പുതിയ വാക്സിനേഷൻ സെന്‍റർ പ്രവർത്തിക്കുക. ഇന്നലെ (ജൂൺ 21) 100 പേർക്ക് ഫസ്റ്റ് ഡോസും 50 പേർക്ക് സെക്കന്‍റ് ഡോസും നൽകി. പുതിയ സെൻ്റർ അനുവദിച്ചതിലൂടെ നഗരസഭയിലെ 150 പേർക്ക് സ്പോട്ട് രജിസ്ട്രേഷനിലൂടെ വാക്സിനേഷൽ നൽകാനുമായി.

പ്രവർത്തനോദ്ഘാടനം കൊടുവള്ളി മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.എം.സുഷിനി, ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ടി. മൊയ്തീൻ കോയ, വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ അനിൽകുമാർ, കൗൺസിലർമാരായ പി.വി.ബഷീർ, കെ. സുരേന്ദ്രൻ, ടി.കെ.ശംസുദ്ധീൻ, മെഡിക്കൽ ഓഫീസർമാരായ റിൻസി ആന്‍റണി, പി. അബ്ദുള്ള, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ അസീസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി. സജികുമാർ, പ്രസാദ്, ജിബിമോൾ, സുസ്മിത, നോഡൽ ഓഫീസർ മുനീർ തുടങ്ങിയവർ പങ്കെടുത്തു.