കാസർഗോഡ്: ഏഴാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ യോഗയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനുള്ള പദ്ധതികള്‍ രൂപീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ഭാരതീയ ചികിത്സാ വകുപ്പിന്റയും, നാഷണല്‍ ആയുഷ് മിഷന്റയും ആയുഷ് ഗ്രാമം പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്.
ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സ്റ്റെല്ലാ ഡേവിഡ് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, നാഷണല്‍ ആയുഷ് മിഷന്‍ ഡി.പി.എം ഡോ.അജിത് കുമാര്‍, സഞ്ജയന്‍, ബിജുമോന്‍, ഉഷ, മുരളി എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി പ്രാണായാമം എന്ന വിഷയത്തില്‍ ചീമേനി ആയുഷ് വെല്‍നസ് സെന്റര്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.ശ്രീജിത്ത് ക്ലാസെടുത്തു. സി.എം.ഒ ഡോ.ടി.കെ.വിജയകുമാര്‍ സ്വാഗതവും ആയുഷ് ഗ്രാം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ രജില നന്ദിയും പറഞ്ഞു.
അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗ കളക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ സുരക്ഷ യോഗയിലൂടെ എന്ന വിഷയത്തില്‍ വെബ്ബിനാല്‍ സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ബാബു ഉദ്ഘാടനം ചെയ്തു. ഡോ.എ.എന്‍.മനോഹരന്‍ അധ്യക്ഷത വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി യോഗാ ഗുരു കെ.പി.രാജനെ ആദരിച്ചു. എ.വി.രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ.പ്രതിഭ, കെ.പി.രാജന്‍, സുരേഷ്, കെ.ബാലകൃഷ്ണന്‍ നായര്‍, ഷിബു, ഡോ.അനുപമ, പി.ഉഷാ നന്ദിനി, സുചിത്ര എന്നിവര്‍ സംസാരിച്ചു. പി.പ്രഭാകരന്‍ സ്വാഗതവും ഡോ.എം.പ്രസീദകുമാരി നന്ദിയും പറഞ്ഞു.