പാലക്കാട്: കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ മെറിറ്റോറിയൽ സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് 2021 – 22 അധ്യയനവർഷം ഡിഗ്രി, പി.ജി, മെഡിക്കൽ, എൻജിനീയറിങ്, ഐ.ടി.ഐ. പോളിടെക്‌നിക്, ബി.എഡ്, ഡി.എഡ് കോഴ്‌സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
അപേക്ഷകർ കുഴൽമന്ദം ബ്ലോക്ക് പരിധിയിൽ സ്ഥിരതാമസക്കാരും സർക്കാർ, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിൽ മെറിറ്റ്/ റിസർവേഷൻ രീതിയിൽ പ്രവേശനം ലഭിച്ചവരാകണം. ബി.പി.എൽകാർക്ക് മുൻഗണന ലഭിക്കും. വർഷത്തിൽ ഒരു തവണയാണ് സ്‌കോളർഷിപ്പ് നൽകുന്നത്.
താത്പര്യമുള്ളവർ ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ജൂൺ 30 ന് വൈകിട്ട് അഞ്ചിനകം കുഴൽമന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം.
ജില്ലാ പട്ടികജാതി വികസന ഓഫീസ് /ഗ്രാമ പഞ്ചായത്ത് എന്നിവടങ്ങളിൽ നിന്ന് സ്‌കോളർഷിപ്പ് കൈപ്പറ്റുന്നവർ അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ കുഴൽമന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും. ഫോൺ- 8547630127