പാലക്കാട്: അട്ടപ്പാടിയിലെ അഗളി, പുതൂർ, ഷോളയൂർ ഗ്രാമ പഞ്ചായത്തുകളിലെ വിവിധ ഊരുകളിൽ പ്ലസ്ടുവിന് മുകളിൽ പഠനം നടത്തുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ എന്നിവ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ ജാതി, ജനന തിയ്യതി, വിലാസം, ഫോൺ നമ്പർ, പഠിക്കുന്ന സ്ഥാപനത്തിന്റെ പേര്, പഞ്ചായത്ത് എന്നീ വിവരങ്ങൾ വെള്ളപേപ്പറിൽ എഴുതി സ്വയം സാക്ഷ്യപ്പെടുത്തി ജൂൺ 25 ന് വൈകീട്ട് അഞ്ചിനകം അഗളി, ഷോളയൂർ, പുതൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ, അഗളി ഐ.ടി.ഡി.പി. ഓഫീസിലോ ലഭ്യമാക്കണം. പദ്ധതി പ്രകാരം നേരത്തെ മൊബൈൽ ഫോൺ / ലാപ്പ്‌ടോപ് തുടങ്ങിയ ഉപകരണങ്ങൾ ലഭ്യമായിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല.
കൂടുതൽ വിവരങ്ങൾ ഐ. ടി.ഡി.പി. അട്ടപ്പാടി ട്രൈബൽ എക്‌സ്റ്റെൻഷൻ ഓഫീസർമാരിൽ നിന്നും ലഭിക്കും. ഫോൺ – ഐ.ടി.ഡി.പി. അട്ടപ്പാടി – 04924 254382, ടി.ഇ.ഒ. അഗളി – 9496070363, ടി.ഇ. ഒ. ഷോളയൂർ -9496070364, ടി.ജി. ഒ. പുതൂർ – 8301863310.