മലപ്പുറം: പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ലൈബ്രറിയും ജൈവ വൈവിധ്യ പരിപാലന സമിതിയും സംയുക്തമായി പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. വായനാ പക്ഷാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരത്തില്‍ ‘ജൈവവൈവിധ്യം- നിലനില്‍പ്പിന്റെ ആധാരം’ എന്നതാണ് വിഷയം. മത്സരത്തില്‍ എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാം. എ ഫോര്‍  പേപ്പറിന്റെ രണ്ട് വശങ്ങളില്‍ കവിയാതെ തയ്യാറാക്കുന്ന പ്രബന്ധങ്ങള്‍ 9447924842ല്‍ ജൂണ്‍ 30നകം അയക്കണം. പ്രബന്ധങ്ങള്‍ വിദഗ്ദസമിതി പരിശോധിച്ച് മത്സരഫലം പ്രസിദ്ധീകരിക്കുകയും സമ്മാനങ്ങള്‍ വിതരണം നടത്തുകയും ചെയ്യുമെന്ന് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ അറിയിച്ചു.