മലപ്പുറം: ഭിന്നശേഷിക്കാരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുറത്തും പിന്തുണക്കുന്ന എന്‍.എസ്.എസ് യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ സഹചാരി അവാര്‍ഡ് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ വിതരണം ചെയ്തു. പന്തല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മൂര്‍ക്കനാട് എസ്.എസ്.എച്ച്.എസ്.എസ്, അരീക്കോട് സുല്ലമുസലം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ എന്‍.എസ്.എസ് യൂണിറ്റുകളാണ് അവാര്‍ഡിന് അര്‍ഹരായത്. 2020 വര്‍ഷത്തെ സന്നദ്ധപ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.കൃഷ്ണമൂര്‍ത്തി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ എല്‍. സന്തോഷ്, മുഹമ്മദ് അഷറഫ്, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
