മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫോക്കസ് സ്റ്റഡി മെറ്റീരിയല്‍ (ഗണിതം) പ്രകാശനം ചെയ്തു.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ഡയറ്റ് പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫക്ക് നല്‍കി  സ്റ്റഡി മെറ്റീരിയല്‍ പ്രകാശനം ചെയ്തു. ഡയറ്റിന്റെ അക്കാദമിക പിന്തുണയില്‍ ജില്ലാ ഗണിത അസോസിയേഷനാണ് മെറ്റീരിയല്‍ തയ്യാറാക്കിയത്.

സെപ്തംബര്‍ ആറിന് തുടങ്ങുന്ന പ്ലസ് വണ്‍ പരീക്ഷക്ക് സഹായകരമായ രീതിയില്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ച ഫോക്കസ് ഏരിയയെ ആധാരമാക്കിയാണ്  സ്റ്റഡി മെറ്റീരിയല്‍ രൂപപ്പെടുത്തിയിട്ടുള്ളത്. മറ്റു വിഷയങ്ങള്‍ക്കുള്ള വിജയഭേരി ഫോക്കസ് സ്റ്റഡി മെറ്റീരിയലുകള്‍ അടുത്ത ദിവസങ്ങളില്‍ പ്രകാശനം ചെയ്യും. ചടങ്ങില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി ചെയര്‍പേഴ്‌സണ്‍ നസീബ അസീസ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ അഡ്വ: മനാഫ്, ടി.പി.എം ബഷീര്‍, വി.കെ.എം ഷാഫി, കെ.ടി അജ്മല്‍ വിജയഭേരി കോര്‍ഡിനേറ്റര്‍ ടി.സലിം, ഗണിതാധ്യാപക അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.