പാലക്കാട് : അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ജെൻഡർ റിസോഴ്‌സ് സെന്ററിനു കീഴിലുളള മിനി സ്‌നേഹിതയിലെ (ഷോർട്ട് സ്‌റ്റേ ഹോം) വാർഡൻ ഒഴിവിലേക്ക് സേവന തത്പരരായ വനിതകൾക്ക് അപേക്ഷിക്കാം. അട്ടപ്പാടിയിൽ സ്ഥിരതാമസക്കാരായ ബിരുദധാരികളായ പട്ടികവർഗക്കാർക്കാണ് അപേക്ഷിക്കാൻ അവസരം. സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷയും സർട്ടിഫിക്കറ്റ് കോപ്പിയും പ്രൊജക്റ്റ് മാനേജർ, അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി, കുടുംബശ്രീ മിഷൻ, ബ്ലോക്ക് 4, കില, അഗളി പി. ഒ എന്ന വിലാസത്തിൽ ജൂൺ 30 നകം അയയ്ക്കണമെന്ന് പ്രൊജക്ട് മാനേജർ അറിയിച്ചു. ഫോൺ 04924- 254335.