പാലക്കാട് : ജില്ലാ കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും ഉപഭോക്തൃ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും നോമിനേഷനുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ ഏഴ് ദിവസത്തിനകം ജില്ലാ സപ്ലൈ ഓഫീസർക്ക് നോമിനേഷൻ നൽകണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഫോൺ: 0491-2505541.