സീതാംഗോളി ഗവ: ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, എംപ്ലോയബിലിറ്റി സ്‌കിൽ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. ഓരോ ഒഴിവുകൾ. താൽപര്യമുള്ളവർ ജൂലൈ ഒന്നിന് രാവിലെ 10 മണിക്ക് എ.കെ.ജി നഗറിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐ ഓഫീസിൽ ഒറിജിനൽ സർട്ടിഫിക്കറ്റും ഓരോ പകർപ്പും സഹിതം ഇന്റർവ്യൂവിന് ഹാജരാവുക. ഫോൺ: 9495194099, 9447474926
ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ: യോഗ്യത-സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദം / ത്രിവൽസര ഡിപ്ലോമ അല്ലെങ്കിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും/എൻ.എ.സിയും ഒരുവർഷത്തെപ്രവൃത്തിപരിചയവും
എംപ്ലോയബിലിറ്റി സ്‌കിൽ: യോഗ്യത-എം.ബി.എ അല്ലെങ്കിൽ ബി.ബി.എയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സോഷ്യോളജി/സോഷ്യൽ വെൽഫെയർ/ഇക്കണോമിക്‌സ് ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബിരുദം/ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഡിജിഇടി സ്ഥാപനങ്ങളിൽനിന്നുള്ള എംപ്ലോയബിലിറ്റി സ്‌കിൽസ് പരിശീലനവും. കൂടാതെ പ്ലസ്ടു/ഡിപ്ലോമ തലത്തിലോ ഉപരിപഠനത്തിലോ ഇംഗ്ലീഷ്/കമ്യൂണിക്കേഷൻ സ്‌കിൽസ്, ബേസിക് കമ്പ്യൂട്ടർ പഠിച്ചിരിക്കണം. അല്ലെങ്കിൽ ഡിജിഇടി സ്ഥാപനങ്ങളിൽനിന്ന് എംപ്ലോയബിയലിറ്റി പരിശീലനം ലഭിച്ച സോഷ്യൽ സ്റ്റഡീസ് ഇൻസ്ട്രക്ടർമാരായിരിക്കണം.