ആലപ്പുഴ: ജില്ലയിൽ 27,700 ഡോസ് കോവിഡ് വാക്‌സിൻ സ്‌റ്റോക്കുള്ളതായി ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. തിങ്കളാഴ്ച 27,500 ഡോസ് വാക്‌സിൻ ലഭിച്ചു. 19,700 ഡോസ് കോവിഷീൽഡും 8,000 ഡോസ് കോവാക്‌സിനുമാണുള്ളത്. കോവിഡ് വാക്‌സിനേഷൻ സംശയങ്ങൾക്ക് 0477 2239030 എന്ന ഫോൺ നമ്പരിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ വിളിക്കാം.