കാസർഗോഡ്: മത്സ്യത്തൊഴിലാളികൾക്ക് അനുവദിച്ചുവരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് ലഭിക്കുന്നതിന് റേഷൻ കാർഡ് വിവരങ്ങൾ ഇനിയും നൽകാൻ ബാക്കിയുള്ള മത്സ്യത്തൊഴിലാളികൾ ജൂലൈ എട്ടിനകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാപ്പീസിൽ ലഭ്യമാക്കേണ്ടതാണ്. ജൂലൈ എട്ടിന് ശേഷം ലഭിക്കുന്ന വിവരങ്ങൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ 04672 202537 എന്ന ഫോൺ നമ്പറിൽ ലഭ്യമാണ്.