കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിലുള്ള പരീക്ഷാ സെന്ററുകളായ ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, രാജാസ് ഹയർ സെക്കന്ററി സ്‌കൂൾ നീലേശ്വരം, ജി.എച്ച്.എസ്.എസ് ഹോസ്ദുർഗ്ഗ് എന്നീ സെന്ററുകളിൽ നടന്ന കെ.ടെറ്റ് പരീക്ഷയെഴുതി പാസ്സായവരുടെ സർട്ടിഫിക്കറ്റ് പരിശോധന താഴെപറയും പ്രകാരം കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്നതാണ്.
കാറ്റഗറി ഒന്ന് ജൂലൈ അഞ്ച് രാവിലെ 10-1.30, കാറ്റഗറി നാല് ജൂലൈ അഞ്ച് ഉച്ച രണ്ട്-4.30, കാറ്റഗറി രണ്ട് ജൂലൈ ആറ്, ഏഴ് രാവിലെ 10-4.30, കാറ്റഗറി മൂന്ന് ജൂലൈ എട്ട്, ഒമ്പത് രാവിലെ 10-4.30. പരീക്ഷ പാസ്സായവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാൾ ടിക്കറ്റും മാർക്ക് ഇളവ് ലഭിച്ചവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മേൽ തീയതികളിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0467 2206233.