കൊല്ലം: ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നാലു കാറ്റഗറികള്‍ ആയി പുതുക്കി നിശ്ചയിച്ചു കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. പുതുക്കിയ പട്ടിക അനുസരിച്ച് 24 ശതമാനത്തിനു മുകളില്‍ രോഗവ്യാപന നിരക്കുള്ള തദ്ദേശസ്ഥാപനങ്ങള്‍ ജില്ലയിലില്ല. മൂന്നു തദ്ദേശ സ്ഥാപനങ്ങളില്‍ പ്രതിവാര ശരാശരി ആറു ശതമാനത്തില്‍ താഴെയാണ്. ആറിനും 12 നും ഇടയില്‍ നിരക്കുള്ള 38 തദ്ദേശസ്ഥാപനങ്ങളും 12 നും 18 നും ഇടയില്‍ നിരക്കുള്ള 26 ഉം 18 ന് മുകളില്‍ നിരക്കുള്ള ആറു തദ്ദേശഭരണ പ്രദേശങ്ങളുമുണ്ട്. ഇവിടങ്ങളിലെല്ലാം സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ഇന്ന്(ജൂലൈ 1) മുതല്‍ നടപ്പിലാക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ കാറ്റഗറി തിരിച്ചുള്ള പട്ടിക ഇതോടൊപ്പം.
എ വിഭാഗം(ആറു ശതമാനത്തില്‍ താഴെ)-ആര്യങ്കാവ്, ഇടമുളയ്ക്കല്‍, ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തുകള്‍.
ബി വിഭാഗം(ആറു ശതമാനത്തിനും 12 ശതമാനത്തിനും ഇടയില്‍)-കൊല്ലം കോര്‍പ്പറേഷന്‍, പുനലൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റികള്‍, പത്തനാപുരം, ഇളമാട്, കുളക്കട, മയ്യനാട്, വെട്ടിക്കവല, തൃക്കരുവ, വിളക്കുടി, മൈലം, നിലമേല്‍, ശൂരനാട് സൗത്ത്, തെക്കുംഭാഗം, പിറവന്തൂര്‍, പേരയം, അഞ്ചല്‍, കുളത്തൂപ്പുഴ, പവിത്രേശ്വരം, ഈസ്റ്റ് കല്ലട, അലയമണ്‍, പന്മന, വെളിയം, ആലപ്പാട്, മണ്‍ട്രോതുരുത്ത്, ക്ലാപ്പന, പൂയപ്പള്ളി, ചവറ, എഴുകോണ്‍, തഴവ, ഏരൂര്‍, തെന്മല, മേലില, കുണ്ടറ, കരവാളൂര്‍, പട്ടാഴി, നീണ്ടകര ഗ്രാമപഞ്ചായത്തുകള്‍.

സി വിഭാഗം(12 ശതമാനത്തിനും 18 ശതമാനത്തിനും ഇടയില്‍)-പരവൂര്‍ മുനിസിപ്പാലിറ്റി, ചിറക്കര, പനയം, പെരിനാട്, കടയ്ക്കല്‍, തൃക്കോവില്‍വട്ടം, ആദിച്ചനല്ലൂര്‍, പട്ടാഴി വടക്കേക്കര, ഇളമ്പള്ളൂര്‍, കല്ലുവാതുക്കല്‍, ചടയമംഗലം, കുലശേഖരപുരം, നെടുമ്പന, കൊറ്റങ്കര, നെടുവത്തൂര്‍, പോരുവഴി, കുന്നത്തൂര്‍, തേവലക്കര, ഓച്ചിറ, തൊടിയൂര്‍, ചാത്തന്നൂര്‍, വെളിനല്ലൂര്‍, ശൂരനാട് നോര്‍ത്ത്, ശാസ്താംകോട്ട, കരീപ്ര, ചിതറ ഗ്രാമപഞ്ചായത്തുകള്‍.ഡി വിഭാഗം(18 ശതമാനത്തിന് മുകളില്‍)- മൈനാഗപ്പള്ളി, തലവൂര്‍, കുമ്മിള്‍, വെസ്റ്റ് കല്ലട, ഇട്ടിവ, പൂതക്കുളം ഗ്രാമപഞ്ചായത്തുകള്‍.