പാലക്കാട്: ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂലായ് 01 വരെ 734452 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 147826 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂലായ് 01 ന് 1050 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി 10.72 ശതമാനമാണ്.

സൗജന്യ പരിശോധന നടന്ന കേന്ദ്രങ്ങള്‍

1. ആലത്തൂര്‍ – മോഡല്‍ സെന്‍ട്രല്‍ സ്‌കൂള്‍, വെങ്ങനൂര്‍
2. കൊല്ലങ്കോട് – രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
– തെക്കേത്തറ അങ്കണവാടി, കൊല്ലങ്കോട്
3. മാത്തൂര്‍ – പി.എം.ആര്‍ ഓഡിറ്റോറിയം
4. കാവശ്ശേറി – എച്ച്. എ.യു.പി സ്‌കൂള്‍, പത്തനാപുരം
5. പറളി – കിഴക്കുമുറി വായനശാല, (വാര്‍ഡ് 3)
6. പിരായിരി – പഞ്ചായത്ത് കല്യാണ മണ്ഡപം
7. കണ്ണാടി – ഉപ്പുപാടം മൃഗാശുപത്രി, എ.ബി.യു.പി സ്‌കൂള്‍, കണ്ണാടി