കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ 25 ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയമാക്കി. സമ്പര്‍ക്കത്തിലൂടെയുള്ള വൈറസ് വ്യാപനത്തിന് തടയിടാന്‍ കര്‍ശനമായ പരിശോധനകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്.

ജൂലൈ രണ്ടുവരെ 25,04,536 കൊവിഡ് പരിശോധനകളാണ് ജില്ലയില്‍ നടത്തിയത്. സര്‍ക്കാര്‍ സംവിധാനത്തിലൂടെ 91,0872 ആന്റിജന്‍ പരിശോധനകളും 47,89,17 ആര്‍.ടി.പി.സി.ആര്‍ പരിശോധനകളും
28,663 ട്രൂനാറ്റ് പരിശോധനകളും നടത്തി. 660 ആന്റിബോഡി പരിശോധനകളും നടത്തിയിട്ടുണ്ട്. സ്വകാര്യ ലാബുകളില്‍ 10,83097 പരിശോധനകളാണ് നടത്തിയിട്ടുള്ളത്. ജില്ലയിലെ ഇതുവരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.46 ശതമാനമാണ്.