കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ അധീനതയിലുള്ള മഞ്ചേശ്വരം, കുമ്പള, കാസർകോട്, വിദ്യാനഗർ, കാസർകോട് ട്രാഫിക് യൂനിറ്റ്, ബദിയഡുക്ക, ആദൂർ, ബേഡകം, ബേക്കൽ, ഹൊസ്ദുർഗ്, നീലേശ്വരം, ചന്തേര, ചീമേനി, വെള്ളരിക്കുണ്ട്, രാജപുരം പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള അവകാശികളില്ലാത്ത 342 വാഹനങ്ങൾ ജൂലൈ 13ന് രാവിലെ 11 മുതൽ വൈകീട്ട് 3.30 വരെ ഇ-ലേലം ചെയ്യും. എം.എസ്.ടി.സി ലിമിറ്റഡിന്റെ www.mstcecommerce.com ലൂടെയാണ് വിൽപന നടത്തുക. ഫോൺ: 04994255461