കാസർഗോഡ്: കീഴൂര്‍ അഴിമുഖത്തുണ്ടായ തോണിയപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ഫിഷറീസ് ക്ഷേമനിധി ബോര്‍ഡ് ജൂലൈ ആറിന് രാവിലെ 10.30 ന് അടിയന്തിര ധനസഹായം നല്‍കും. അപകടത്തില്‍ മരിച്ച രണ്ട് പേര്‍ക്ക് 10000 രൂപാ വീതവും ഒരാള്‍ക്ക് 5000 രൂപയും പരിക്കേറ്റ നാല് പേര്‍ക്ക് 1000 രൂപാ വീതവുമാണ് ധനസഹായം നല്‍കുക. മത്സ്യബോര്‍ഡ് ചെയര്‍മാന്‍, മത്സ്യ ബോര്‍ഡ് കണ്ണൂര്‍ മേഖലാ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഫിഷറീസ് ഓഫീസര്‍, പഞ്ചായത്തംഗം എന്നിവര്‍ അപകടത്തില്‍പെട്ടവരുടെ വീടുകളില്‍ നേരിട്ടെത്തി സഹായം കൈമാറും.
