എറണാകുളം:  കോതമംഗലം – കോതമംഗലം മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെയും,പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെയും ദുരിതാശ്വാസ നിധിയിൽ നിന്നുമായി 393 പേർക്കായി 90 ലക്ഷം രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ ധനസഹായമായി 335 പേർക്കായി 74 ലക്ഷം രൂപയും,പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സാ ധന സഹായമായി 58 പേർക്ക് 16 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ചികിത്സ ധന സഹായത്തിന് അർഹരായവരുടെ ബാങ്ക് അക്കൗണ്ട് വഴി ധനസഹായം ലഭ്യമാകും. മുഖ്യമന്ത്രിയുടെയും പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെയും ചികിത്സാ ധനസഹായത്തിനു വേണ്ടി അപേക്ഷ സമർപ്പിക്കുന്നതിനു വേണ്ട ക്രമീകരണങ്ങൾ എംഎൽഎ ഓഫീസിൽ ഏർപ്പെടുത്തിയതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.