കണ്ണൂര്‍: ജില്ലയിലെ പൊതുഗതാഗത സംവിധാനം പുനക്രമീകരിച്ചു. ബസുകളുടെ നമ്പര്‍ ക്രമീകരണം ഒഴിവാക്കി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. പെര്‍മിറ്റുള്ള സ്റ്റേജ് കാര്യേജുകള്‍ക്ക് എല്ലാ ദിവസവും സര്‍വീസ് നടത്താം. ബസ്സുകളിലെ സീറ്റ് എണ്ണത്തില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റി സര്‍വീസ് നടത്താന്‍ പാടില്ല. ബസുകളില്‍ നിന്ന് യാത്ര അനുവദിക്കില്ല. ഇക്കാര്യം കണ്ടക്ടര്‍മാര്‍ ഉറപ്പു വരുത്തണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
