പുന്നയൂര്‍കുളം കനോലി കനാലിനു കുറുകെ ചെറായി, തങ്ങള്‍പ്പടി പ്രദേശങ്ങളെ ബന്ധപ്പിക്കുന്ന കെട്ടുങ്ങല്‍ മൂവിങ് ബ്രിഡ്ജ് തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. കെ വി അബ്ദുള്‍ ഖാദര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തിന്‍റെയും പുന്നയൂര്‍കുളം ഗ്രാമപഞ്ചായത്തിന്‍റെയും സഹകരണത്തോടെ നിര്‍മ്മിച്ച പാലത്തിന്‍റെ രൂപം കല്‍പ്പനയും, പണിയും പൂര്‍ത്തീകരിച്ചത് ജലസേചന വകുപ്പ് മെക്കാനിക്കല്‍ വിഭാഗമാണ.് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, പുന്നയൂര്‍കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ ഡി ധനീപ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ മുക്കണ്ടത്ത്, ജലസേചന വകുപ്പ് മെക്കാനിക്കല്‍ ചീഫ് എഞ്ചിനീയര്‍ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.