ആലപ്പുഴ: ജില്ലയിൽ പ്രതിവാര കോവിഡ് 19 പരിശോധന നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരസ്ഥാപനങ്ങളെ തിരിച്ച് ജൂലൈ 14 വരെ ഇളവുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി ജില്ല കളക്ടർ എ. അലക്സാണ്ടർ ഉത്തരവായി. ജൂലൈ ഏഴു വരെയുള്ള പ്രതിവാര ടി.പി.ആർ. നിരക്കിനെ അടിസ്ഥാനമാക്കിയാണ് വ്യാഴാഴ്ച മുതൽ(ജൂലൈ 8) നിയന്ത്രണങ്ങളും ഇളവുകളും ഏർപ്പെടുത്തിയിട്ടുള്ളത്. ടി.പി.ആർ. അഞ്ചു ശതമാനത്തിൽ താഴെയുള്ള വ്യാപനം കുറഞ്ഞ സ്ഥലങ്ങളെ എ വിഭാഗത്തിലും ആഞ്ചു മുതൽ 10 ശതമാനം വരെയുള്ള മിതവ്യാപനമുള്ള സ്ഥലങ്ങളെ ബി വിഭാഗത്തിലുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ടി.പി.ആർ. 10നും 15നും ഇടയ്ക്കുള്ള അതിവ്യാപനമുള്ള സ്ഥലങ്ങളെ സി വിഭാഗത്തിലും 15 ശതമാനത്തിനു മുകളിലുള്ള അതിതീവ്രവ്യാപനമുള്ള സ്ഥലങ്ങളെ ഡി വിഭാഗത്തിലുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഡി വിഭാഗത്തിൽ അഞ്ചു പഞ്ചായത്തുകളും സി വിഭാഗത്തിൽ മൂന്നു നഗരസഭകളടക്കം 31 തദ്ദേശസ്ഥാപനങ്ങളും ബി വിഭാഗത്തിൽ മൂന്നു നഗരസഭകളടക്കം 31 തദ്ദേശസ്ഥാപനങ്ങളും എ വിഭാഗത്തിൽ 11 പഞ്ചായത്തുകളും ഉൾപ്പെടുന്നു. ജില്ലയിൽ ഏറ്റവും കുറഞ്ഞ ടി.പി.ആർ. നിരക്ക് ആല പഞ്ചായത്തിലാണ്- 2.46 ശതമാനം. 19.16 ശതമാനമുള്ള മാന്നാർ പഞ്ചായത്തിലാണ് ഏറ്റവും ഉയർന്ന ടി.പി.ആറുള്ളത്.

ശനി, ഞായർ(ജൂലൈ 10,11) തീയതികളിൽ പൂർണ ലോക്ഡൗൺ ആയിരിക്കും. പൂർണലോക്ഡൗണിൽ അനുവദനീയമായ പ്രവർത്തനങ്ങളേ ഈ ദിവസങ്ങളിൽ അനുവദിക്കൂ. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ തുടരും.

വിഭാഗം എ (വ്യാപനം കുറഞ്ഞ സ്ഥലങ്ങൾ-ടി.പി.ആർ 5 ശതമാനത്തിൽ താഴെ

ആല (2.46)
മുട്ടാർ (3.21)
പെരുമ്പളം (3.33)
കരുവാറ്റ (3.63)
അരൂർ (4.30)
കാവാലം (4.54)
പുളിങ്കുന്ന് (4.66)
നെടുമുടി (4.69)
രാമങ്കരി (4.70)
തലവടി (4.72)
വള്ളിക്കുന്നം (4.87)

വിഭാഗം ബി (മിത വ്യാപന സ്ഥലങ്ങൾ-ടി.പി.ആർ 5-10 ശതമാനം)

നഗരസഭകൾ:
ചെങ്ങന്നൂർ (7.82)
കായംകുളം (9.46)
മാവേലിക്കര (9.89)

പഞ്ചായത്തുകൾ:
കോടംതുരുത്ത് (5.06)
ചേപ്പാട് (5.41)
വയലാർ (5.59)
തകഴി (5.64)
പത്തിയൂർ (5.96)
തൃക്കുന്നപ്പുഴ (6.36)
എടത്വാ (6.47)
പാലമേൽ (6.55)
പുലിയൂർ (6.91)
ചെട്ടികുളങ്ങര (7.07)
വീയപുരം (7.20)
മാവേലിക്കര തെക്കേക്കര (7.42)
പാണ്ടനാട് (7.43)
ദേവികുളങ്ങര (7.75)
തിരുവൻവണ്ടൂർ (7.77)
കുത്തിയതോട് (7.83)
മുളക്കുഴ (7.84)
അമ്പലപ്പുഴ തെക്ക് (7.87)
നൂറനാട് (7.98)
ചെറുതന (8.11)
കുമാരപുരം (8.22)
വെളിയനാട് (8.52)
ചെറിയനാട് (8.80)
പാണാവള്ളി (9.18)
തൈക്കാട്ടുശേരി (9.33)
ചേന്നംപള്ളിപ്പുറം (9.52)
അമ്പലപ്പുഴ വടക്ക് (9.81)
ആറാട്ടുപുഴ (9.95)

വിഭാഗം സി (അതി വ്യാപന സ്ഥലങ്ങൾ-ടി.പി.ആർ 10-15 ശതമാനം)

നഗരസഭകൾ:
ആലപ്പുഴ (10.72)
ചേർത്തല (10.73)
ഹരിപ്പാട് (10.99)

പഞ്ചായത്തുകൾ:
തുറവൂർ (10.19)
ബുധനൂർ (10.38)
ഭരണിക്കാവ് (10.41)
ചേർത്തല തെക്ക് (10.61)
തണ്ണീർമുക്കം (10.63)
ചമ്പക്കുളം (10.84)
പുന്നപ്ര വടക്ക് (10.86)
കൃഷ്ണപുരം (11.13)
നീലംപേരൂർ (11.16)
ആര്യാട് (11.28)
മാവേലിക്കര താമരക്കുളം(11.34)
അരൂക്കുറ്റി (11.73)
മുഹമ്മ (11.82)
മണ്ണഞ്ചേരി (11.96)
മുതുകുളം (11.98)
കാർത്തികപ്പള്ളി (12.15)
കടക്കരപ്പള്ളി (12.30)
പുന്നപ്ര തെക്ക് (12.36)
ചിങ്ങോലി (12.57)
പുറക്കാട് (13.23)
വെൺമണി (13.62)
എഴുപുന്ന (13.86)
ചുനക്കര (13.97)
കൈനകരി (14.11)
മാരാരിക്കുളം തെക്ക് (14.19)
കണ്ടല്ലൂർ (14.33)
ചെന്നിത്തല തൃപ്പെരുംന്തുറ (14.41)
കഞ്ഞിക്കുഴി (14.86)

വിഭാഗം ഡി (അതിതീവ്ര വ്യാപന സ്ഥലങ്ങൾ-ടി.പി.ആർ 15 ശതമാനത്തിനു മുകളിൽ)

മാരാരിക്കുളം വടക്ക് (15.21)
തഴക്കര (15.61)
പള്ളിപ്പാട് (16.25)
പട്ടണക്കാട് (18.48)
മാന്നാർ (19.16)