വയനാട്: ജില്ലാ വികസന കമ്മീഷണറായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച പ്രിയങ്ക ജി. ജില്ലയിലെത്തി. തിങ്കളാഴ്ച ചുമതലയേല്‍ക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് പാക്കേജിന്റെ സ്‌പെഷല്‍ ഓഫീസറുടെ അധിക ചുമതല കൂടി പ്രിയങ്ക വഹിക്കും. 2017 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് സബ് കലക്ടറായിരുന്നു. തിരുവനന്തപുരത്ത് അസിസ്റ്റന്റ് കലക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ണാടകയിലെ തുംകൂര്‍ സ്വദേശിനിയാണ്.

ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, പ്രിയങ്കയെ സ്വീകരിച്ചു. എ.ഡി.എം ഷാജു എന്‍.ഐ, ഡെപ്യൂട്ടി കലക്ടര്‍മാരായ ഇ. മുഹമ്മദ് യൂസുഫ്, കെ. അജീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.