ആലപ്പുഴ: സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) ആഭിമുഖ്യത്തില്‍ ജൂലൈ മുതല്‍ വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ. (യോഗ്യത: ഡിഗ്രി ജയം), ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (യോഗ്യത: എസ്.എസ്.എല്‍.സി ജയം), ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (യോഗ്യത: പ്ലസ് ടു ജയം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (യോഗ്യത: എസ്.എസ്.എല്‍.സി ജയം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (യോഗ്യത: പ്ലസ് ടു ജയം), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിങ്ങ് (യോഗ്യത: ഇലക്ട്രോണിക്സ് /അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി / ത്രിവത്സര ഡിപ്ലോമ ജയം), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് (യോഗ്യത: ഡിഗ്രി/ ത്രിവത്സര ഡിപ്ലോമ ജയം), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (യോഗ്യത: എം.ടെക്/ബി.ടെക്/എം.എസ്സ്.സി ജയം). ഈ കോഴ്സുകളില്‍ പഠിക്കുന്ന എസ്.സി/ എസ്.റ്റി, മറ്റ് പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. അപേക്ഷാഫോം www.ihrd.ac.inല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോം രജിസ്ട്രേഷന്‍ ഫീസടച്ച ഡി.ഡി. സഹിതം ജൂലൈ 23ന് വൈകിട്ട് നാലിനകം അതത് സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കേണ്ടതാണ്.