കോട്ടയം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്‌ട്രേഷന്‍, അഡീഷണല്‍ സര്‍ട്ടി ഫിക്കറ്റ് ചേര്‍ക്കല്‍, പുതുക്കല്‍ എന്നിവ www.employment.keral.gov.in എന്ന വൈബ്‌സൈറ്റില്‍ ഓണ്‍ലൈനായി ചെയ്യാം. ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്തിയാല്‍ 60 ദിവസത്തിനകം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിര്‍ബന്ധമായും നേരിട്ട് ഹാജരായി വെരിഫിക്കേഷന്‍ നടത്തി യാല്‍ മാത്രമേ രജിസ്‌ട്രേഷന്‍ പ്രാബല്യത്തില്‍ വരികയുളളൂ. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. ഉദേ്യാഗാര്‍ത്ഥികള്‍ക്ക് ഈ രണ്ട് മാര്‍ഗ്ഗത്തിലൂടെയും രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ ചെയ്യുന്നവര്‍ക്ക് ചെയ്യുന്ന സമയത്തെ സീനിയോറിറ്റി വെരിഫിക്കേഷന് ശേഷം ലഭിക്കുന്നതാണ്. എസ്.എസ്.എല്‍.സി, പ്ലസ്ടൂ റിസള്‍ട്ട് വന്നതോടെ രജിസ്‌ട്രേഷന്‍ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പുതിയ രജിസ്‌ട്രേഷന് എത്തുന്ന ഉദേ്യാഗാര്‍ത്ഥികള്‍ പരമാവധി ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്തി എത്തുന്നത് തിരക്കൊഴിവാക്കാനും സമയം ലാഭിക്കുവാനും കൂടുതല്‍ സൗകര്യപ്രദമായിരിക്കും.
