*എ- വിഭാഗത്തില്‍ രണ്ടും ബി- യില്‍ 9 ഉം സി- യില്‍ 11 ഉം ഡി- യില്‍ നാലും തദ്ദേശ സ്ഥാപനങ്ങള്‍*

വയനാട്: ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പെഴ്‌സണായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ ഉത്തരവു പ്രകാരം ഇന്ന് (ബുധന്‍) രാത്രി 10 മുതല്‍ 21.07.21 ന് രാത്രി 10 വരെ ജില്ലയില്‍ ബാധകമായ ലോക്ക്ഡൗണ്‍ ഇളവുകള്‍/ നിയന്ത്രണങ്ങള്‍ തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍:

*എ- വിഭാഗം തദ്ദേശ സ്ഥാപനങ്ങള്‍ (ടി.പി.ആര്‍ 5 % വരെ)*

വെങ്ങപ്പള്ളി (3.21)
പുല്‍പള്ളി (4.17)

*ബി- വിഭാഗം (ടി.പി.ആര്‍ 5% നും 10% നും ഇടയില്‍)*

കല്‍പറ്റ മുനിസിപാലിറ്റി (5.04)
കോട്ടത്തറ (7.33)
കണിയാമ്പറ്റ (7.56)
സുല്‍ത്താന്‍ ബത്തേരി മുനിസിപാലിറ്റി (8.39)
മാനന്തവാടി മുനിസിപാലിറ്റി (8.76)
തരിയോട് (8.79)
വൈത്തിരി (8.9)
പടിഞ്ഞാറത്തറ (9.52)
നെന്‍മേനി (9.52)

*സി- വിഭാഗം (ടി പി ആര്‍ 10% നും 15% നും ഇടയില്‍)*

പൊഴുതന (11.23)
മൂപ്പൈനാട് (11.89)
പൂതാടി (11.95)
തൊണ്ടര്‍നാട് (12.72)
വെളളമുണ്ട (12.75)
പനമരം (12.78)
മുട്ടില്‍ (12.88)
എടവക (13.4)
മേപ്പാടി (13.69)
തിരുനെല്ലി (13.77)
മുള്ളന്‍കൊല്ലി (13.94)

*ഡി- വിഭാഗം (ടി പി ആര്‍ 15% ന് മുകളില്‍)*

അമ്പലവയല്‍ (16.04)
മീനങ്ങാടി (17.26)
തവിഞ്ഞാല്‍ (17.68)
നൂല്‍പ്പുഴ (20.64)

ഓരോ വിഭാഗത്തിലും നിലവിലുള്ള ഇളവുകളും നിയന്ത്രണങ്ങളും തുടരുന്നതോടൊപ്പം എ, ബി, സി വിഭാഗം തദ്ദേശ സ്ഥാപനങ്ങളില്‍ തുറക്കാന്‍ അനുമതിയുള്ള കടകള്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ബി, സി വിഭാഗം തദ്ദേശ സ്ഥാപനങ്ങളിലെ മലഞ്ചരക്ക് കടകളും രാസവള കടകളും എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കാം. രാവിലെ 7 മുതല്‍ രാത്രി 8 വരെ മറ്റു കടകള്‍ തുറക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ മലഞ്ചരക്ക്- രാസവള കടകള്‍ക്കും ഇതേ സമയക്രമത്തില്‍ പ്രവര്‍ത്തിക്കാം.