തൃശ്ശൂർ: ചാലക്കുടിയിൽ എം എൽ എ സനീഷ് കുമാർ ജോസഫിന്റെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ബെന്നി ബെഹനാൻ എം പി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചാലക്കുടി സൗത്ത് ജംങ്ഷനിലുള്ള പനമ്പിള്ളി സാംസ്കാരിക ഗവേഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലാണ് എം എൽ എ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.നഗരസഭ ചെയർമാൻ വി ഒ പൈലപ്പൻ, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വേണു കണ്ഠരുമഠത്തിൽ, മത സാംസ്കാരിക പ്രമുഖർ, രാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുത്തു.