പാലക്കാട് ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിലും അഗളി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിലും ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേസ് വിഭാഗത്തിൽ അധ്യാപക ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിൽ പി.ജിയും സെറ്റുമാണ് യോഗ്യത. താൽപര്യമുള്ളവർ ബി.പി.എൽ കൂട്ടുപാതക്ക് സമീപമുള്ള പാലക്കാട് ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ജൂലൈ 23 ന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ 0491-2572038.