ഭിന്നശേഷിക്കാർക്കുള്ള ഇലക്ട്രിക് വീൽചെയർ വിതരണവും സെറിബ്രൽ പാൾസി വീൽചെയർ വിതരണവും ഇന്ന് ഇന്ന് ( 16/7/ 2121) രാവിലെ 11 മണിക്ക് തേവര ഗവൺമെൻറ് വൃദ്ധസദനത്തിൽ വെച്ച് എച്ച് എം അനിൽകുമാർ നിർവഹിക്കും.5 ഇലക്ട്രിക് വീൽചെയറുകളും മൂന്ന് സെറിബ്രൽ പാൾസി വീഴ്ചകളുമാണ് വിതരണം ചെയ്യുന്നത്. ഡെപ്യൂട്ടി മേയർ കെ എ അൻസിയ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ റിജേഷ് പി ആർ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷീബ ലാൽ , ജില്ലാ സാമൂഹ്യനീതി ഓഫീസർ സുബൈർ കെ കെ, ജില്ലാ പ്രൊബേഷൻ ഓഫീസർ വി എ ഷംനാദ്, വൃദ്ധസദനം സൂപ്രണ്ട് സജീവ് എ, സീനിയർ സൂപ്രണ്ട് സ്മിത എം വി എന്നിവർ പങ്കെടുക്കും.