കോഴിക്കോട്: ജില്ലയിലെ 67 കോവിഡ് ആശുപത്രികളിൽ 2,966 കിടക്കകളിൽ 1,481 എണ്ണം ഒഴിവുണ്ട്. 149 ഐ.സി.യു കിടക്കകളും 58 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 763 കിടക്കകളും ഒഴിവുണ്ട്. 18 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 382 കിടക്കകൾ, 39 ഐ.സി.യു, 32 വെന്റിലേറ്റർ, 419 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.
9 സി.എഫ്.എൽ.ടി.സികളിലായി 980 കിടക്കകളിൽ 597 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 351 എണ്ണം ഒഴിവുണ്ട്. 56 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 1272 കിടക്കകളിൽ 956 എണ്ണം ഒഴിവുണ്ട്.