പാലക്കാട്: കോവിഡിന്റെ സാഹചര്യത്തില് സംരംഭകര്ക്ക് സഹായമാകുന്ന പദ്ധതിപ്രകാരം ഉത്പാദന-മൂല്യ വര്ദ്ധിത സേവന സംരംഭങ്ങള്ക്കായി ബാങ്കുകളില് നിന്നെടുത്ത പുതിയതോ / അധിക ടേം ലോണിലേക്കോ, പ്രവര്ത്തനമൂലധന വായ്പയിലേക്കോ പലിശയിനത്തില് 60000 രൂപ വരെ ധനസഹായം അനുവദിക്കുന്നു.
2020 ജനുവരി ഒന്ന് മുതല് മാര്ച്ച് 15 വരെ സംസ്ഥാനത്ത് പ്രവര്ത്തിച്ചിരുന്ന ഉത്പാദന-മൂല്യ വര്ദ്ധിത സേവന സംരംഭങ്ങള്ക്കായി 2020 ഏപ്രില് ഒന്ന് മുതല് ഡിസംബര് 31 വരെയുള്ള കാലയളവില് എടുത്ത മേല്പ്പറഞ്ഞ വായ്പകള്ക്കാണ് പലിശയിനത്തില് ധനസഹായം ലഭിക്കുന്നത്.
പലിശയിനത്തില് 6 മാസം ബാങ്കിലേക്ക് അടച്ച തുകയുടെ 50 ശതമാനമാണ് അനുവദിക്കുക. ഇത് പരമാവധി 30000 രൂപയാണ്. ഇത്തരത്തില് പുതിയത്/അധിക ടേം ലോണ്, പ്രവര്ത്തനമൂലധന വായ്പ ഇനങ്ങളിലായി ആകെ 60000 രൂപയാണ് പലിശ ധനസഹായമായി ഒരു സംരംഭത്തിന് അനുവദിക്കുക.
അർഹരായ സംരംഭങ്ങള്ക്ക് http://dic.kerala.gov.in/iss/web/index.php ലൂടെ അപേക്ഷ നല്കാം.
കൂടുതല് വിവരങ്ങള്ക്ക്:
ജില്ലാ വ്യവസായ കേന്ദ്രം, പാലക്കാട്- 0491-2505385, 0491-2505408
താലൂക്ക് വ്യവസായ ഓഫീസ്, പാലക്കാട് – 0491-2505570
താലൂക്ക് വ്യവസായ ഓഫീസ്, ചിറ്റൂര് – 04923221785
താലൂക്ക് വ്യവസായ ഓഫീസ്, ആലത്തൂര്– 04922224395
താലൂക്ക് വ്യവസായ ഓഫീസ്, ഒറ്റപ്പാലം – 04662248310
താലൂക്ക് വ്യവസായ ഓഫീസ്, മണ്ണാര്ക്കാട്- 04924222895.