പാലക്കാട്‌: തിരുവേഗപ്പുറ – കൊപ്പം – വളാഞ്ചേരി വഴി കോഴിക്കോട് പോകുന്ന പാലത്തറ ഗേറ്റ് – അഞ്ചുമൂല റോഡ് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. തൃത്താല മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രധാന റോഡ് പ്രവൃത്തികള്‍ വിലയിരുത്തിയതായും ഉടന്‍ തന്നെ പണികള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രവൃത്തി നടത്തി ഒരാഴ്ചക്കകം തന്നെ സ്റ്റാറ്റസ് റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സ്ഥലം എം.എല്‍.എയും  നിയമസഭാ സ്പീക്കറുമായ എം.ബി.രാജേഷ് നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത്, ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് മന്ത്രിയുടെ സന്ദര്‍ശനം. സ്പീക്കര്‍ എം.ബി.രാജേഷ്, പി.ഡബ്‌ളുയു.ഡി ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.