കാഞ്ഞിരപ്പള്ളി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കല്‍ ഗ്രാമ പഞ്ചായത്തുകളില്‍ ആരംഭിച്ച ഇക്കോ ഷോപ്പുകളുടെയും ഓപ്പണ്‍ മാര്‍ക്കറ്റിന്റെയും ഉദ്ഘാടനം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പു മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ നിര്‍വഹിച്ചു. കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന ജൈവ കാര്‍ഷിക ഉല്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ വിറ്റഴിക്കുന്നതിന് മൂന്ന് ഇക്കോ ഷോപ്പുകളുടെയും രണ്ട് ഓപ്പണ്‍ മാര്‍ക്കറ്റുകളുടെയും ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. ഗ്രാമപഞ്ചായത്തുകളുടെയും കൃഷിഭവന്റെയും മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോ ഷോപ്പുകളില്‍ കാര്‍ഷിക ഉല്പന്നങ്ങള്‍ ന്യായവിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
